അ​വ​ശ​നി​ല​യി​ലാ​യ കോ​വി​ഡ്​ ബാ​ധി​ത​യാ​യ യു​വ​തി​യെ സമയത്ത്​ ആ​ശു​പ​ത്രി​യി​ൽ എത്തിച്ചില്ലെന്ന് ആ​ക്ഷേ​പം

single-img
21 October 2020

​കടു​ത്ത പ​നി​യും ഛർ​ദി​യും കാരണം അ​വ​ശ​നി​ല​യി​ലാ​യ കോ​വി​ഡ്​ ബാ​ധി​ത​യാ​യ യു​വ​തി​യെ ആ​രോ​ഗ്യ​വ​കു​പ്പ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​ല്ല. മു​ത​ല​ക്കോ​ട​ത്തി​നു സ​മീ​പം മാ​വി​ൻ​ചു​വ​ട്- ഉ​ണ്ട​പ്ലാ​വ് റോ​ഡി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന 22കാ​രി​ക്ക് ക​ടു​ത്ത പ​നി​യും ഛർ​ദി​യും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പരിശോധനയെ തുടർന്ന് ​വൈ​കീ​ട്ട് മൂന്നുമണിയോടെ കോവിഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ, രാ​ത്രി വൈ​കി​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റിയിരുന്നില്ല. ര​ണ്ട് വ​യ​സ്സു​ള്ള കു​ട്ടി​യും ഭ​ർ​ത്താ​വും യു​വ​തി​ക്കൊ​പ്പം ചെ​റി​യ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ​ത്. തു​ട​ർ​ന്ന് വാ‌​ർ​ഡ് കൗ​ൺ​സി​ല​ർ വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ച്ചു.

പി​റ്റേ​ന്ന് രാ​വി​ലെ രോ​ഗം ഭേ​ദ​മാ​യ ആ​ളെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വീ​ട്ടി​ൽ കൊ​ണ്ടു​വി​ട്ട​ശേ​ഷം ആം​ബു​ല​ൻ​സ് വി​ടാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി ല​ഭി​ച്ച​ത്.എ​ന്നാ​ൽ, രാ​വി​ലെ​യാ​യി​ട്ടും ആം​ബു​ല​ൻ​സ് എ​ത്താ​തെ വ​ന്ന​തോ​ടെ കൗ​ൺ​സി​ല​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ ബ​ന്ധ​പ്പെ​ട്ടു. ഉ​ച്ച​യോ​ടെ യു​വ​തി അ​വ​ശ​യാ​യി. തു​ട​ർ​ന്ന് ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ​യെ ബ​ന്ധ​പ്പെ​ട്ട​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​ണ് യു​വ​തി​യു​ടെ വീ​ടി​ന​ടു​ത്ത് ആ​രോ​ഗ്യ​പ്ര​വ​ർ​ക​ർ ഇ​ല്ലാ​തെ ആം​ബു​ല​ൻ​സ് എ​ത്തി​യ​ത്. ഇ​വ​രി​പ്പോ​ൾ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.