ഐഎംഎഫിന്റെ ആസ്ഥാനം ചൈനയിലേക്ക് മാറ്റേണ്ടി വരുമോ; ചോദ്യവുമായി ശശി തരൂര്‍

single-img
20 October 2020

അന്താരാഷ്ട്ര നാണയ നിധിയായ (ഐഎംഎഫ്) ഇപ്പോൾ പ്രവർത്തിക്കുന്ന ആസ്ഥാനം അമേരിക്കയില്‍നിന്ന് ബീജിങ്ങിലേക്ക് മാറ്റുമോയെന്ന് ശശി തരൂര്‍ എംപി. ലോകമാകെ ഭീതി വിതയ്ക്കുന്ന കോവിഡിനെത്തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗത്തുണ്ടായിരിക്കുന്ന തീവ്ര മാറ്റങ്ങളെചോദ്യമായി ഉന്നയിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് ഉയര്‍ത്തിയ സാമ്പത്തികം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ വിജയകരമായി തരണം ചെയ്ത ചൈന മാത്രമാണ് ആഗോള തലത്തില്‍ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പ് സാധ്യമാക്കിയിരിക്കുന്നതെന്ന് ഐഎംഎഫ് തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ വര്ഷം വളര്‍ച്ച നേടിയേക്കാവുന്ന ഏക സമ്പദ് വ്യവസ്ഥയും ചൈനയുടേതായിരിക്കും എന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ സാവധാനത്തിലാകും വീണ്ടെടുപ്പ് പ്രാപിക്കുക.

ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിലെ തരൂരിന്റെ ചോദ്യം വന്നത്. ഐഎംഎഫ് പറയുന്ന സ്വന്തം നിയമാവലി പ്രകാരം ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയിലാണ് അതിന്റെ ആസ്ഥാനം സ്ഥിതി ചെയ്യേണ്ടത്. ഇത് പ്രകാരം കഴിഞ്ഞ 75 വര്‍ഷമായി വാഷിംഗ്ഡണ്‍ ഡിസിയാണ് ഐഎംഎഫിന്റെ ആസ്ഥാനം. പക്ഷെ ഇപ്പോള്‍ കോവിഡാനന്തര കാലത്തെ ചൈനീസ്, അമേരിക്കന്‍ സമ്പദ്വ്യവസ്ഥകളുടെ വളര്‍ച്ച വിലയിരുത്തുമ്പോള്‍ ഐഎംഎഫിന്റെ ആസ്ഥാനം മാറ്റേണ്ടി വരുമോയെന്നാണ് തരൂര്‍ ഉയര്‍ത്തുന്ന ചോദ്യം.