വെൽഫയര്‍ പാര്‍ട്ടി സഖ്യം: കോണ്‍ഗ്രസിൽ ഭിന്നത

single-img
20 October 2020

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വെൽഫയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തെ ചൊല്ലി കോണ്‍ഗ്രസിൽ ഭിന്നത രൂക്ഷമായി. വെൽഫയര്‍ പാര്‍ട്ടിയുമായി സഖ്യമില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. എന്നാല്‍ വെൽഫെയർ പാർട്ടിയുമായുള്ള സഹകരണത്തിന് മുന്നണിയുടെ തീരുമാനമുണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യത്തിലായെന്ന് വെൽഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിമേൽ കഴിഞ്ഞ ദിവസം പറയുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ യുഡിഎഫ് നേതൃത്വമായുള്ള ചര്‍ച്ചകളിൽ സഖ്യത്തിന് തീരുമാനമായെന്നും ഇനി താഴെ തട്ടിൽ നീക്കു പോക്കുണ്ടാക്കുമെന്നും വെൽഫെയ‍‍ർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിമേൽ കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞിരുന്നു.

ധാരണ പ്രകാരം കോണ്‍ഗ്രസും മുസ്ലീം ലീഗും ഒരു പോലെ തന്നെ വെൽഫയര്‍ പാര്‍ട്ടിക്ക് സീറ്റുകള്‍ വിട്ടു തരുമെന്നും ഹമീദ് വ്യക്തമാക്കിയിരുന്നു. യുഡിഎഫ് മുന്നണി തീരുമാനത്തിന് പിന്നാലെയാണ് വെൽഫയര്‍ പാര്‍ട്ടിയുമായുള്ള ചര്‍ച്ചകള്‍ നടന്നത്എന്നുംകോഴിക്കോട്ട് പ്രാദേശിക ധാരണയുണ്ടാക്കുമെന്നും മുരളി അറിയിച്ചു.