പ്രളയം: തെലങ്കാനക്ക് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് വിജയ് ദേവരകൊണ്ട

single-img
20 October 2020

കനത്ത പ്രളയത്താല്‍ ദുരിതമനുഭവിക്കുന്ന തെലങ്കാനയ്ക്കായി സഹായമഭ്യര്‍ത്ഥിച്ച് പ്രശസ്ത നടന്‍ വിജയ് ദേവരകൊണ്ട. തെലങ്കാനയില്‍ ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ നിരവധി ആളുകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തിരുന്നു.

‘ഞങ്ങള്‍ കേരളത്തിനായും ചെന്നൈക്കായും ആര്‍മിക്കായും ഒരുമിച്ച് നിന്നു, കൊവിഡിന്‍റെ സമയം പലകാര്യങ്ങള്‍ക്കും ഞങ്ങള്‍ ഒരുമിച്ച് നിന്നു. ഇപ്പോഴിതാ ഞങ്ങളുടെ നഗരവും ജനങ്ങളും ഒരു സഹായം തേടുകയാണ്,’ വിജയ് ദേവരകൊണ്ട ട്വീറ്റില്‍ എഴുതി. ഇതോടൊപ്പം കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ വിജയ് ദേവര കൊണ്ട സംഭാവനയായി നല്‍കുകയും ചെയ്തു.