5000 റണ്‍സ് നേട്ടവുമായി എലൈറ്റ് ക്ലബ്ബില്‍ ഇടം നേടി ശിഖര്‍ ധവാന്‍

single-img
20 October 2020

ഈ സീസണിലും ഐപിഎല്ലില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ എലൈറ്റ് ക്ലബ്ബില്‍ ഇടം പിടിച്ചു. ഐപിഎല്‍ ടൂര്‍ണമെന്റില്‍ 5000 റണ്‍സെന്ന നാഴികക്കല്ലാണ് ഇന്ന് അദ്ദേഹം പിന്നിട്ടത്.

ഇന്ന് നടന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കളിയിലായിരുന്നു ധവാന്റെ ഈ നേട്ടം. കളിയില്‍ 62 റണ്‍സ് സ്‌കോര്‍ ചെയ്തതോടെ ധവാന്‍ 5000 റണ്‍സ് ക്ലബ്ബില്‍ അംഗമാവുകയായിരുന്നു. സ്വന്തം സ്‌കോര്‍ 59ല്‍ നില്‍ക്കെ സ്പിന്നര്‍ രവി ബിഷ്‌നോയിക്കെതിരേ സിക്‌സര്‍ നേടിയാണ്‌ ധവാന്‍ ഈ നേട്ടം ആഘോഷിച്ചത്. അതേസമയം 5000 റണ്‍സ് ക്ലബ്ബില്‍ അംഗമായ അഞ്ചാമത്തെ താരവും നാലാമത്തെ ഇന്ത്യന്‍ കളിക്കാരനുമാണ് ധവാന്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി (5759 റണ്‍സ്), ചെന്നൈയുടെ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന (5368), മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ (5158), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ (5037) എന്നിവരാണ് എലൈറ്റ് ക്ലബ്ലില്‍ അംഗങ്ങളായ മറ്റ് താരങ്ങള്‍.