ഇതാണെടാ അമ്മ ,ഇതായിരിക്കണമെടാ അമ്മ; എഎംഎംഎക്കെതിരെ പരിഹാസവുമായി ഷമ്മി തിലകന്‍

single-img
20 October 2020

മലയാള സിനിമയിലെ താര സംഘടനയായ എഎംഎംഎക്കെതിരെ പരിഹാസവുമായി നടന്‍ ഷമ്മി തിലകന്‍.
കുഞ്ഞുങ്ങളെ റാഞ്ചാന്‍ എത്തുന്ന ഒരു പരുന്തില്‍ നിന്നും സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ഒരു അമ്മ കോഴിയുടെ വീഡിയോയാണ് നടന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇതാണെടാ അമ്മ ,ഇതായിരിക്കണമെടാ അമ്മ എന്ന് വീഡിയോക്ക് താഴെ നഷമ്മി എഴുതുകയും ചെയ്തിട്ടുണ്ട്. എഎംഎംഎക്കെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഷമ്മി തിലകന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വിവാദമാമാകുകയും ഇതില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്നും രാജിവെക്കുകയും ചെയ്തിരുന്നു. പിന്നാലെ തന്നെ എഎംഎംഎയില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്ലെന്ന് നടി രേവതിയും പ്രതികരിച്ചിരുന്നു.

#ഇതാണെടാ_അമ്മ…!#ഇതായിരിക്കണമെടാ_അമ്മ…!

Posted by Shammy Thilakan on Tuesday, October 20, 2020