ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ചൈനാക്കാരെ എന്നാണ് ഇന്ത്യൻ മണ്ണിൽ നിന്ന് പുറത്താക്കുന്നതുകൂടി പറയണം: രാഹുല്‍ ഗാന്ധി

single-img
20 October 2020

ഇന്ന് വൈകിട്ട് ആറിന് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “പ്രിയപ്പെട്ട പ്രധാനമന്ത്രി, താങ്കൾ ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ചൈനാക്കാരെ എന്നാണ് ഇന്ത്യൻ മണ്ണിൽ നിന്ന് പുറത്താക്കുന്നതുകൂടി പറയണം”- രാഹുല്‍ എഴുതി.

അതേസമയം തന്നെ, സ്വര്‍ണക്കടത്ത് കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കട്ടെയെന്നും സര്‍ക്കാരിനെ പൂര്‍ണമായി തളളാതെ രാഹുല്‍ ഇന്ന് പറഞ്ഞിരുന്നു. മാത്രമല്ല, കൊവിഡിനെതിരെ പോരാടുന്നതില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്നും രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.

‘കേന്ദ്രമന്ത്രിയായ ഹര്‍ഷവര്‍ദ്ധന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. നമ്മുടെ രാജ്യം കൊവിഡിനെതിരെ ഒരുമിച്ചാണ് പോരാടുന്നത്. അതിന് ഒരു ഭാഗം മാത്രം നോക്കി കുറ്റം പറയുന്നത് ശരിയായ നടപടിയല്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

Dear PM,In your 6pm address, please tell the nation the date by which you will throw the Chinese out of Indian territory. Thank you.

Posted by Rahul Gandhi on Tuesday, October 20, 2020