വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഗോവ ഉപമുഖ്യമന്ത്രി

single-img
20 October 2020

ഗോവയുടെ ഉപമുഖ്യമന്ത്രിയുടെ ഫോണില്‍ നിന്ന് ഒരു വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച സംഭവം വീണ്ടും ചര്‍ച്ചയാകുന്നു.സംഭവത്തിൽ ഉപമുഖ്യമന്ത്രിയായ ചന്ദ്രകാന്ത് കാവ്‌ലേകർ തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് കാട്ടി സംസ്ഥാന സൈബര്‍ സെല്ലിന് പരാതി നല്‍കി. താന്‍ ഉറങ്ങുമ്പോഴായിരുന്നു ഫോണില്‍ നിന്നും ഈ രീതിയിൽ സന്ദേശം പോയതെന്നും, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഉപമുഖ്യമന്ത്രി അംഗമായ ‘വില്ലേജസ് ഓഫ് ഗോവ’ എന്ന് പേരുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ചെന്നത്. സംഭവം വിവാദമാകുകയും ഉപമുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുകായും ചെയ്തിരുന്നു.

മാത്രമല്ല, ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിതാവിഭാഗം സംഭവത്തില്‍ പോലീസിൽ പരാതിയും നല്‍കിയിട്ടുണ്ട്. സംസ്ഥാന ഉപമുഖ്യമന്ത്രിക്കെതിരെ ഐടി ആക്ട് 67, 67 എ വകുപ്പുകള്‍ പ്രകാരവും ഐ.പി.സി 354 എ വകുപ്പ് ചുമത്തിയും എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.