പോസിറ്റീവ് കഥാപാത്രത്തോട് താല്‍പര്യമില്ല, ഗ്ലിസറിനിടാനും കരയാനും വയ്യ: അര്‍ച്ചന സുശീലന്‍

single-img
20 October 2020

കേരളത്തില്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയായി മാറിയ താരമാണ് അര്‍ച്ചന സുശീലന്‍. എന്റെ മാനസപുത്രി എന്ന് പേരുള്ള സീരിയലിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ഗ്ലോറി എന്ന ഇവരുടെ കഥാപാത്രം അത്ര പെട്ടെന്നൊന്നും മനസ്സിൽ നിന്നും മായില്ല. പൊതുവേ നെഗറ്റീവ് വേഷത്തിലാണ് സീരിയലുകളില്‍ താരമെത്താറുള്ളത്. തന്റെ പുതിയ സീരിയലായ പാടാത്ത പൈങ്കിളി സീരിയലിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അര്‍ച്ചന ഇപ്പോള്‍.

ഈ സീരിയലിൽ സ്വപ്‌ന എന്ന കഥാപാത്രത്തെയാണ് അര്‍ച്ചന അവതരിപ്പിക്കുന്നത്. സാധാരണയായി . പോസിറ്റീവ് ക്യാരക്ടറിനോട് വലിയ താല്‍പര്യമില്ല. കാരണം, ഗ്ലിസറിടാനും കരയാനുമൊന്നും വയ്യ. എന്നാല്‍ തനിക്ക് കോമഡി ചെയ്യാനിഷ്ടമാണെന്ന് അർച്ചന പറയുന്നു. അർച്ചനയുടെ പിതാവ് മലയാളിയും അമ്മ നേപ്പാളിയുമാണ്.

ആദ്യമൊക്കെ മാനസപുത്രിയിലെ മനോജേട്ടനൊക്കെയാണ് എന്നെ മലയാളം പഠിപ്പിച്ചത്. അക്കാര്യത്തില്‍ അവരെയൊക്കെ ശരിക്കും സമ്മതിക്കണം. ഇപ്പോള്‍ മാസ്‌ക് ഒക്കെ ധരിച്ചാണ് ലൊക്കേഷനില്‍ നടക്കുന്നത്. ദിവസവും നിരവധി തവണ കൈ കഴുകാറുണ്ട്. അഭിനയം ജോലിയായതിനാല്‍ ഷൂട്ടിന് വരില്ലെന്ന് പറയാനാവില്ലല്ലോ, ഷൂട്ട്‌ ഇല്ലാത്തപ്പോള്‍ പുറത്ത് പോവാറില്ലെന്നും അര്‍ച്ചന പറയുന്നു.