ഇന്ന് വൈകിട്ട് 6 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

single-img
20 October 2020
narendra modi twitter

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ആറ് മണിക്കാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത്. ജനങ്ങളുമായി സന്ദേശം പങ്കുവയ്ക്കാനുണ്ടെന്നാണ് ട്വീറ്റിൽ പറയുന്നത്.

എന്നാൽ ഏത് വിഷയത്തെ കുറിച്ചുള്ള സന്ദേശമാകും പ്രധാനമന്ത്രി കൈമാറാൻ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഏറെ നാളുകൾക്ക് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെയ്ക്കാനാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.

Content: Prime Minister Narendra Modi To Address Nation At 6 pm