പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു

single-img
20 October 2020

നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു പൃഥ്വിരാജ്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവച്ചതായി അണിയറക്കാര്‍ അറിയിച്ചു.കൊച്ചിയിലായിരുന്നു സിനിമ ചിത്രീകരണം നടന്നിരുന്നത്.

സുരാജ് വെഞ്ഞാറമ്മൂടും ഈ സിനിമയിൽ പ്രധാന റോള്‍ ചെയ്യുന്നുണ്ട്. ക്വീനിനു ശേഷം ഡിജോ സംവിധായനം ചെയ്യുന്ന ചിത്രമാണ് ജനഗണനമന.