ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമായി കാണിച്ചു ട്വിറ്റർ; പ്രതിഷേധം ശക്തമാകുന്നു

single-img
19 October 2020

ന്യൂഡൽഹി: ട്വിറ്റർ ജമ്മുകശ്​മീരിനെ ചൈനയുടെ ഭാഗമാക്കി. ലേ എയർപോർട്ടിന്​ സമീപത്ത്​ നിന്നു ദേശീയ സെക്യൂരിറ്റി അനലിസ്​റ്റ്​ നിതിൻ ഗോഖലെ എടുത്ത വിഡിയോയാണ്​ വിവാദത്തിന്​ തുടക്കമിട്ടത്​. അദ്ദേഹത്തിന്റെ വിഡിയോയിൽ ലേ ചൈനയിലെ സ്ഥലമെന്നാണ്​ ട്വിറ്റർ രേഖപ്പെടുത്തിയത്​. ഒബ്​സർവർ റിസേർച്ച്​ ഫൗണ്ടേഷൻ ചെയർമാൻ കഞ്ചൻ ഗുപ്​ത ഇത്​ കണ്ടെത്തിയതോടെയാണ്​ പുതിയ വിവാദത്തിന്​ തുടക്കമായത്​.

ഇന്ത്യയുടെ അതിരുകൾ മാറ്റിവരക്കാനാണ്​ ട്വിറ്ററിന്റെ ശ്രമം. ജമ്മുകശ്​മീരിനെ ചൈനയോടൊപ്പം കൂട്ടിചേർക്കുകയാണ്​ അവർ ചെയ്യുന്നത്​. ഇത്​ ഇന്ത്യൻ നിയമങ്ങളുടെ ലംഘനമല്ലേ. അതോ യു.എസ്​ കമ്പനി ഇന്ത്യയിലെ നിയമങ്ങൾക്കും മുകളിലാണോയെന്നും ഗുപ്​ത ചോദിച്ചു. ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ്​ ഉടൻ പ്രശ്​നത്തിൽ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു

ലേയിലെ യുദ്ധസ്​മാരകമായ ഹാൾ ഓഫ്​​ ഫെയിമിൽ നിന്നും വിഡിയോ ഷെയർ ചെയ്​തപ്പോഴുള്ള ലൊക്കേഷനിൽ ലേ ചൈനയിലാണ്​ കാണിച്ചതെന്ന്​ നിതിൻ ഗോഖലെയും സമ്മതിച്ചു. ട്വിറ്റർ ഇക്കാര്യത്തിൽ എത്രയും പെ​ട്ടെന്ന്​ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.