‘അദാനിക്കോ സര്‍ക്കാരിനോ’; തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ വിധി ഇന്ന്

single-img
19 October 2020

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് വിട്ടുനല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കേരളം നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്.

വിമാനത്താവളം നടത്തിപ്പിൽ മുന്‍പരിചയമുള്ള സംസ്ഥാന സര്‍ക്കാറിനെ തള്ളി മുന്‍പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് നല്‍കിയത് വ്യവസ്ഥകള്‍ക്ക് ലംഖിച്ചാണെന്ന വാദം ഉയര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും സി എസ് ഡയസ് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തില്‍ വിധി പ്രസ്താവിക്കുന്നത്.