വി മുരളീധരന്‍റെ വിമര്‍ശനം മന്ത്രി സ്ഥാനത്തിന് യോജിക്കാത്തത്: മുഖ്യമന്ത്രി

single-img
19 October 2020

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പരാമര്‍ശങ്ങളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ പരാമര്‍ശങ്ങള്‍ക്ക് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുരളീധരന്‍ നടത്തിയ വിമര്‍ശനം മന്ത്രി സ്ഥാനത്തിന് ചേരാത്തതാണ് എന്നും അദ്ദേഹത്തിന്റെ ഇടപെടല്‍ തീര്‍ത്തും അപക്വമാണെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വൈറസ് വ്യാപന പ്രതിരോധ പ്രവർത്തനങ്ങളിൽ വന്ന പാളിച്ചയുടെ വിലയാണ് കേരളം ഇപ്പോൾ നൽകുന്നതെന്ന കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധൻ പറഞ്ഞതിനെ മുന്‍ നിര്‍ത്തി കേരളാ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് വി മുരളീധരന്‍ കഴിഞ്ഞ ദിവസം നടത്തിയത്.

കേവലം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള പിണറായി സര്‍ക്കാരിന്‍റെ ശ്രമങ്ങൾ കേരളത്തിലെ ജനങ്ങളെയാണ് പരാജയപ്പെടുത്തിയതെന്ന് മുരളീധരൻ ആരോപിച്ചിരുന്നു.എന്നാല്‍ സണ്‍ഡേ സംവാദിലെ മന്ത്രിയുടെ പ്രസ്താവന ഒരു സംസ്ഥാനനെതിരെയുള്ള വിമർശനമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാല വ്യത്തങ്ങൾ പിന്നീട് വിശദമാക്കുകയുമുണ്ടായി.