കെഎം ഷാജി എംഎല്‍എയ്ക്ക് വധഭീഷണി

single-img
19 October 2020

കെഎം ഷാജി എംഎല്‍എയ്ക്ക് വധഭീഷണി. തന്നെ വധിക്കുമെന്ന് ഭീഷണിമുഴക്കുന്ന ഓഡിയോ സന്ദേശം ലഭിച്ചതായി അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എംഎൽഎ നല്‍കിയ പരാതിയില്‍ മുംബയിലുള‌ള കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ ആളാണ് ഇതിനുപിന്നിലെന്ന് ആരോപിക്കുന്നു.

തനിക്ക് ലഭിച്ച ഓഡിയോ ക്ളിപിലെ ആളുകൾക്ക് രാഷ്‌ട്രീയ ബന്ധമുണ്ടെന്നും മുഖ്യമന്ത്രിക്കും, ഡിജിപിയ്‌ക്കും, സ്‌പീക്കർക്കും ഓഡിയോ ഉൾപ്പടെ നൽകിയ പരാതിയിൽ അദ്ദേഹം അറിയിച്ചു. ഇതില്‍ സംസാരിച്ചവർ‌ക്ക് രാഷ്‌ട്രീയ ബന്ധമുണ്ടെന്നും ടി പി ചന്ദ്രശേഖരൻ വധവുമായി ഇവർക്ക് ബന്ധമുണ്ടെന്നും കരുതുന്നതായി കെ എം ഷാജി പറഞ്ഞു.