സ്വർണക്കടത്തിനായി “സിപിഎം കമ്മിറ്റി” എന്നപേരിൽ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കി: സരിത്തിന്റെ മൊഴി പുറത്ത്

single-img
19 October 2020
gold smuggling kerala telegram group cpm

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ “സിപിഎം കമ്മിറ്റി” (CPM Committee) എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പ് (Telegram Group) ഉണ്ടാക്കിയെന്ന് കേസിലെ പ്രതി സരിത്തിന്റെ മൊഴി. മറ്റൊരു പ്രതിയായ സന്ദീപ് നായരാണ് (Sandeep Nair) ഈ പേരിൽ ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് സരിത്ത്(Sarith) എൻഫോഴ്സ്മെന്റിന് (Enforcement) നൽകിയ മൊഴിയിൽ പറയുന്നു. മൊഴിയുടെ പകർപ്പ് മാധ്യമങ്ങൾ പുറത്തുവിട്ടു.

സ്വപ്ന സുരേഷ് (Swapna Suresh), സന്ദീപ് നായർ, റമീസ് (Rameez), ഫൈസൽ ഫരീദ് (Faisal Fareed) എന്നിവരെ ഏകോപിപ്പിച്ച് കള്ളക്കടത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനായി എങ്ങനെയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നുള്ള ചോദ്യത്തിനായിരുന്നു സരിത്തിന്റെ മറുപടി.സ്വപ്ന സുരേഷുമായി നേരിട്ടും ഫോണിലൂടെയും താൻ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. പിന്നീട് സന്ദീപ് നായർ സിപിഎം കമ്മിറ്റി എന്ന പേരിൽ ഒരു ടെലിഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയ ശേഷം തന്നെയും റമീസിനെയും അതിൽ ചേർക്കുകയായിരുന്നു. അതേസമയം ഫൈസൽ ഫരീദുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സരിത്ത് നൽകിയ മൊഴിയിൽ പറയുന്നു.

യുഎഇ കോൺസുലേറ്റിലെ(UAE Consulate) ഉദ്യോഗസ്ഥനായ സരിത്ത് സ്വർണ്ണക്കടത്ത് കേസിലെ (Kerala Gold Smuggling Case) ഒന്നാം പ്രതിയാണ്.

മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറുമായി (M Shivasankar) തനിക്ക് അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും ശിവശങ്കരന്‍ ഇടപെട്ടിരുന്നുവെന്നും സരിത്ത് നേരത്തേ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സുലേറ്റില്‍ സ്വപ്‌ന ജോലി ചെയ്തിരുന്ന സമയത്ത് ഔദ്യോഗിക വാഹനങ്ങളില്‍ സ്വര്‍ണം കടത്തിയിരുന്നതായും താനും സ്വപ്‌നയും ചേര്‍ന്നാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്.

Content: Gold smuggling was coordinated through a Telegram group named “CPM Committee”, said accused Sarith in his statement