ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യ സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ വിഷയങ്ങളും മൂലം; നഗരസഭയ്ക്ക് വീഴ്ചയില്ല: അന്വേഷണറിപ്പോർട്ട്

single-img
19 October 2020
Anthoor sajan Suicide police report

ആന്തൂരിലെ (Anthoor) പ്രവാസി വ്യവസായി സാജന്റെ (Sajan) ആത്മഹത്യക്ക് (Suicide) കാരണം സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ വിഷയങ്ങളുമെന്ന് അന്വേഷണ റിപ്പോർട്ട്. തളിപ്പറമ്പ് ആർ.ഡി.ഒ മുൻപാകെയാണ് പൊലീസ് അന്വേഷണറിപ്പോർട്ട് സമർപ്പിച്ചത്.

കൺവെൻഷൻ സെന്ററിന് അനുമതി നൽകാതിരുന്ന സംഭവത്തിൽ നഗരസഭക്ക് (Municipality) വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് തന്നെ നഗരസഭ സെക്രട്ടറിക്കും ചെയർ പേഴ്‌സണും എതിരെ കേസ് എടുക്കാനാവില്ലെന്നും കണ്ണൂർ ഡിവൈഎസ്പി (Kannur DYSP) സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

15 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച ഓഡിറ്റോറിയത്തിന് (Auditorium) പ്രവർത്തനാനുമതി നൽകാത്തതിൽ മനംനൊന്താണ് പ്രവാസി വ്യവസായി കണ്ണൂർ (Kannur) കൊറ്റാളി സ്വദേശി സാജൻ ആത്മഹത്യ ചെയ്തതെന്നായിരുന്നു റിപ്പോർട്ടുകൾ.

നൈജീരിയയിൽ ജോലി ചെയ്ത് മൂന്ന് വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂർ ബക്കളത്ത് സാജൻ ഓഡിറ്റോറിയം നിർമാണം തുടങ്ങിയത്. തുടക്കം മുതൽ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങൾ ഉന്നയിച്ചിരുന്നുവെന്നും ആരോപണങ്ങളുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാൻ പോലും നഗരസഭാ ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു.

Content: Anthoor business man Sajan committed suicide due to financial crisis and personal reasons according to police report