കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ചയുണ്ടായെന്ന ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി

single-img
18 October 2020
kerala covid 19 dr harsh vardhan

ദില്ലി: കോവിഡ് വ്യാപനം തടയുന്നതിൽ കേരളം പരാജയപ്പെട്ടെന്ന രൂക്ഷവിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ(Union Health Minister Harsh Vardhan). ‘സൺഡേ സംവാദ്’ എന്ന പേരിൽ മന്ത്രി നടത്തുന്ന പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 കോവിഡിന്റെ തുടക്കത്തിൽ അതിനെ മികച്ച രീതിയിൽ കേരളത്തിനു പ്രതിരോധിക്കാനായി. എന്നാൽ പിന്നീട് കാണിച്ച അലംഭാവത്തിന്റെ ഫലമാണ് ഇപ്പോൾ സംസ്ഥാനം അനുഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഓണക്കാലത്ത് സർക്കാരും ജനങ്ങളും കാട്ടിയ അലംഭാവമാണ് നിർണ്ണായകമായതെന്നാണ് ഹർഷ് വർദ്ധൻ അഭിപ്രായപ്പെടുന്നത്.

കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിൽ രോഗ വ്യാപനം പിടിച്ചുനിർത്താൻ സംസ്ഥാനത്തിന് കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് സമ്പർക്ക രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയായിരുന്നു. നിലവിൽ രാജ്യത്ത് കൂടുതൽ പ്രതിദിന രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഒരുഘട്ടത്തിൽ കേരളത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000 ത്തിന് മുകളിൽ എത്തിയിരുന്നു.



കേന്ദ്രത്തെ അറിയിക്കേണ്ടതിന്റെ ആവശ്യവും അദ്ദേഹം സൺഡേ സംവാദിലൂടെ വ്യക്തമാക്കും. കേരളം കൃത്യമായ കോവിഡ് മരണക്കണക്കുകൾ പുറത്തുവിടുന്നില്ലെന്ന വിമർശനവും നേരത്തേ കേന്ദ്രം ഉന്നയിച്ചിരുന്നു.

Content: Kerala is paying price of gross negligence during Onam; Union Health Minister Harsh Vardhan criticises Kerala Government on Covid 19 safety measures