ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയം

single-img
18 October 2020

ഇന്ത്യ ഇന്ന് നടത്തിയ ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയകരം. അറബി കടലിലെ ലക്ഷ്യ സ്ഥാനത്തേക്ക് യുദ്ധക്കപ്പലില്‍ നിന്നാണ് പരീക്ഷണം നടത്തിയത്. മുന്‍കൂര്‍ കരുതിയ ലക്ഷ്യത്തില്‍ നിന്ന് അല്‍പ്പം പോലും മാറാതെ കൃത്യമായി പരീക്ഷണം നടന്നതായി പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ അറിയിച്ചു.

കരയിലും കടലിലുമുളള ശത്രുക്കളുടെ ലക്ഷ്യ സ്ഥാനങ്ങള്‍ തകര്‍ക്കാനുളള ശേഷി കൈവരിക്കുന്നതില്‍ ബ്രഹ്മോസ് വിജയം നിര്‍ണ്ണായകമാകും. പരീക്ഷത്തിന്റെ വിജയത്തെ തുടര്‍ന്ന് ഡിആര്‍ഡിഒയേയും ഇന്ത്യന്‍ നാവിക സേനയേയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.

രാജ്യത്തിന്റെ സായുധ സേനയില്‍ പല തരത്തില്‍ ബ്രഹ്മോസ് ഉപയോഗിക്കാനുളള സാധ്യതയാണ് പരീക്ഷണത്തിലൂടെ വ്യക്തമായതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.