തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഒരു പക്ഷേ എനിക്ക് രാജ്യം വിടേണ്ടിവരും: ഡൊണാള്‍ഡ് ട്രംപ്

single-img
18 October 2020

ഇന്നേവരെ ഉണ്ടായിട്ടുള്ളത്തില്‍ അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും യോഗ്യതയില്ലാത്ത വ്യക്തിയാണ് തന്റെ എതിര്‍സ്ഥാനാര്‍ത്ഥി ജോ ബൈഡനെന്ന് (Joe Biden) പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (Donald Trump). അടുത്തമാസം മൂന്നിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് തികച്ചും ലളിതമാണെന്നും താൻ വിജയിച്ചാൽ അത് അമേരിക്കയുടെ വിജയവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇത്തവണ തെരഞ്ഞെടുപ്പില്‍ (US President elections ഏറ്റവും അയോഗ്യനായ എതിര്‍സ്ഥാനാര്‍ത്ഥിയോടാണ് താന്‍ മത്സരിക്കുന്നതെന്നും ട്രംപ് പറയുന്നു.

അതുകൊണ്ടുതന്നെ ഈ വ്യക്തിയോട് പരാജയപ്പെടുന്നതിനെ കുറിച്ച് തനിക്കൊരിക്കലും ചിന്തിക്കാനാവില്ലെന്നും ബൈഡന്‍ യോഗ്യനായിരുന്നുവെങ്കില്‍ താനിത്രയും സമ്മര്‍ദ്ദത്തിലാവേണ്ട ആവശ്യകത വരില്ലായിരുന്നുവെന്നും ട്രംപ് ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പില്‍ ഞാന്‍ തോറ്റാല്‍ എന്ത് ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കുമോ? ഒരു പക്ഷേ എനിക്ക് ഈ രാജ്യം വിടേണ്ടിവരും.’ ട്രംപ് പറഞ്ഞു.അതേപോലെ തന്നെ ബൈഡന്‍ തികച്ചും അഴിമതിക്കാരനായ രാഷ്ട്രീയപ്രവര്‍ത്തകനാണെന്നും വളരെക്കാലമായി അത്തരത്തിലാണ് ബൈഡന്റെ പ്രവര്‍ത്തനമെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ട്രംപ് ആരോപിക്കുന്നു.

Content: “I will have to leave the country if failed in elections”: Donald Trump