ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുകയാണ്; പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടരുത്; പ്രധാനമന്ത്രിയോട് രാഹുല്‍ ഈശ്വര്‍

single-img
18 October 2020

രാജ്യത്തെ സ്ത്രീകളുടെ വിവാഹം ചെയ്യാനുള്ള പ്രായം പുനര്‍നിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയോട് വര്‍ഗീയ പരാമര്‍ശം നിറഞ്ഞ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. ഇത്തരത്തില്‍ വിവാഹപ്രായം കൂട്ടുന്നത് ഹിന്ദുക്കള്‍ക്ക് ആത്മഹത്യാപരമാണെന്ന് രാഹുല്‍ തന്റെ ട്വീറ്റില്‍ പറയുന്നു.

‘പ്രിയപ്പെട്ട മോദി ജി, ദൈവത്തെ വിചാരിച്ചും ഹിന്ദുക്കളെ വിചാരിച്ചും രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തരുത്. കാരണം ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് ഇപ്പോള്‍ തന്നെ കുറയുകയാണ്. എന്നാല്‍ മുസ്‌ലിം വ്യക്തിനിയമപ്രകാരം പെണ്‍കുട്ടിക്ക് 16 വയസില്‍ കല്യാണം കഴിക്കാം. ഹിന്ദു ജനസംഖ്യ വീണ്ടും കുറയും’ -രാഹുല്‍ ഈശ്വര്‍ ട്വീറ്റില്‍എഴുതി. എന്നാല്‍, രാജ്യത്തെ നിയമപ്രകാരം എല്ലാ വിഭാഗക്കാര്‍ക്കും സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18 ആയിരിക്കെയാണ് അടിസ്ഥാന രഹിതമായ ഈ പ്രസ്താവന രാഹുല്‍ നടത്തിയത്.