അര്‍ഹിക്കുന്ന വില ലഭിക്കുന്നില്ല; മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനമെടുത്തതായി വിജയ്‌ യേശുദാസ്

single-img
17 October 2020

താൻ ഇനി മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനത്തിൽ വിജയ് യേശുദാസ്. മലയാള സിനിമയിൽ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല എന്ന് അദ്ദേഹം പറയുന്നു.
എന്നാൽ തമിഴിലും തെലുങ്കിലും അങ്ങനെയല്ല. ഈ അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനമെടുത്തതെന്ന് വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് പറഞ്ഞു.

തന്റെ പിതാവ് യേശുദാസും സംഗീത ലോകത്ത് ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഗായകൻ എന്ന നിലയിൽ വിജയ് യേശുദാസ് പിന്നണി ഗാനരംഗത്തെത്തിയിട്ട് 20 വര്‍ഷം തികയുകയാണ്. മലയാള സിനിമയിൽ പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് യേശുദാസ് നേടിയിരുന്നു. ഇതേവരെ മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് വിജയ് യേശുദാസ് നേടിയത്.