ലോക്​ഡൗണിൽ ജോലി നഷ്​ടമായവർക്ക്​ പകുതി ശമ്പളം; “അടൽ ബീമ വ്യക്​തി കല്യാൺ യോജന”

single-img
17 October 2020

ന്യൂഡൽഹി: കോവിഡിനെ തുടർന്ന്​ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്​ഡൗണിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടെ “അടൽ ബീമ വ്യക്​തി കല്യാൺ യോജന”പദ്ധതിയുമായി കേന്ദ്രസർക്കാർ. ലോക്​ഡൗണിൽ ജോലി നഷ്​ടമായവർക്കായി കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി. ലോക്​ഡൗൺ മൂലം ജോലി നഷ്​ടമായവർക്ക്​ മൂന്ന്​ മാസത്തേക്ക്​ പകുതി ശമ്പളം നൽകുന്നതാണ്​ പദ്ധതി. എംപ്ലോയ്​മെൻറ്​ സ്​റ്റേറ്റ്​ ഇൻഷൂറൻസ്​ കോർപ്പറേഷനാണ്​ പദ്ധതി നടപ്പാക്കുന്നത്​. 44,000 കോടിയാണ്​ ഇതിനായി ചെലവഴിക്കുക.

നിലവിൽ പദ്ധതിക്ക്​ വലിയ പ്രതികരണമില്ല. എങ്കിലും പരസ്യങ്ങളിലൂടെ കൂടുതൽ പേരിൽ ഇതേ കുറിച്ച്​ അവബോധം സൃഷ്​ടിക്കാനാണ്​ ശ്രമം. അതിലൂടെ കൂടുതൽ പേരി​ലേക്ക്​ പദ്ധതി എത്തിക്കാൻ കഴിയുമെന്ന്​ തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ​ പ്രതികരിച്ചു.

കോവിഡിനെ തുടർന്ന്​ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്​ഡൗണിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടെയാണ്​ പുതിയ പദ്ധതിയുമായി സർക്കാർ രംഗത്തെത്തുന്നത്​. ലോക്​ഡൗണിൽ അന്തർ സംസ്ഥാന തൊഴിലാളികളുൾപ്പടെ ദുരിതത്തിലായത്​ സർക്കാരിന്റെ പ്രതിഛായ മോശമാകുന്നതിന്​ കാരണമായിരുന്നു.