ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റി മാളികപ്പുറം മേല്‍ശാന്തി റജികുമാര്‍ (ജനാർദനന്‍ നമ്പൂതിരി)

single-img
17 October 2020

പത്തനംതിട്ട∙ രാവിലെ 8 നു നടന്ന നറുക്കെടുപ്പിൽ തൃശൂർ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം വി.കെ.ജയരാജ് പോറ്റിയെ ശബരിമല മേൽശാന്തിയായി തിറഞ്ഞെടുത്തു.

മാളികപ്പുറം മേൽശാന്തിയായി എം.എൻ.രജികുമാർ (ജനാർദനന്‍ നമ്പൂതിരി). അങ്കമാലി കിടങ്ങൂർ മൈലക്കോടത്ത് മന കുടുംബാഗമാണ് രജികുമാർ.

തിരഞ്ഞെടുത്തത് മഹാഭാഗ്യമെന്ന് ജയരാജ് പോറ്റി. കോവിഡ് വ്യാപനം മാറണമെന്നതാണ് അയ്യപ്പനോടുള്ള ആദ്യ പ്രാർഥനയെന്നും അദ്ദേഹം പറഞ്ഞു. തുലാമാസ പൂജയ്ക്കായി നടതുറന്ന ശബരിമലയില്‍ സന്നിധാനത്തുവച്ചു ഇന്നു രാവിലെ നടന്ന നെറുക്കെടുപ്പില്‍ ഏഴാമത്തെ നറുക്കില്‍ ജയരാജ് പോറ്റിക്കും അഞ്ചാമത് റെജികുമാറിനും നറുക്ക് വീണു.

പന്തളം കൊട്ടാരത്തിലെ കൗശിക് കെ.വര്‍മ ശബരിമല മേല്‍ശാന്തിയുടെയും; ഋഷികേശ് കെ.വര്‍മ മാളികപ്പുറം മേല്‍ശാന്തിയുടേയും നറുക്കെടുത്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, അംഗങ്ങളായ എന്‍.വിജയകുമാര്‍, കെ.എസ്.രവി, ശബരിമല സെപ്ഷ്യല്‍ കമ്മിഷണര്‍ മനോജ്, ദേവസ്വം കമ്മിഷണര്‍ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകന്‍ ജസ്റ്റിസ് കെ.പദ്മനാഭന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.