വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുന്ന രക്ഷിതാക്കളെ പ്രോസിക്യൂട്ട് ചെയ്യും; മുന്നറിയിപ്പുമായി ദുബായ് പോലീസ്

single-img
17 October 2020

പാര്‍ക്ക് ചെയ്ത ശേഷം വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുന്ന രക്ഷിതാക്കളെ പ്രോസിക്യൂട്ട് ചെയ്യുമെന്ന മുന്നറിയിപ്പുമായി ദുബായ് പോലീസ്.ഇന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്ത ബോധത്തോടെ പെരുമാണമെന്ന് മുന്നറിയിപ്പ് നല്‍കിയത്. കഠിനമായ ചൂടില്‍ കാറുകള്‍ക്കുള്ളില്‍ രക്ഷിതാക്കള്‍ തനിച്ചാക്കി പോയ നിരവധി കുട്ടികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്ത് ദാരുണമായി മരണപ്പെട്ടിരുന്നു.

ഇത്തരത്തില്‍ കുട്ടികളെ ശ്രദ്ധിക്കാതെ അവരെ വാഹനങ്ങള്‍ക്കുള്ളില്‍ ഇരുത്തുന്നത് രക്ഷിതാക്കളുടെ വീഴ്‍ചയായി കണക്കാക്കും. അങ്ങിനെ വന്നാല്‍ അത് നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അബുദാബിയില്‍ ഇത്തരത്തില്‍ കുട്ടികളെ ഒറ്റയ്ക്കിരുത്തി രക്ഷിതാക്കള്‍ പുറത്ത് പോയതിന് പിന്നാലെ കാറിന് തീപിടിച്ച് രണ്ട് കുട്ടികള്‍ ദാരുണമായി വെന്തുമരിച്ചിരുന്നു. 2007ന് ശേഷം മാത്രം പതിനാലോളം കുട്ടികളുടെ ദാരുണ മരണമാണ് ഇങ്ങനെയുണ്ടായത്.