ഏഴ് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിനിമാ തീയറ്റര്‍ തുറന്നു; കാണാന്‍ എത്തിയത് ഒരാള്‍ മാത്രം

single-img
17 October 2020

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൌൺ ഇളവുകൾക്ക് ശേഷം ഛണ്ഡീഗഡില്‍ സിനിമാ ശാലകള്‍ തുറന്നപ്പോള്‍ കാണാൻ എത്തിയത് ഒരാള്‍. ഏഴ് മാസങ്ങൾ നീണ്ടുനിന്ന ഇടവേളയ്ക്ക് ശേഷമാണ് ഇവിടെ തീയറ്റര്‍ തുറന്നത്. സംസ്ഥാനത്തെ സിറ്റി സെന്റർ മാളിലെ പിവിആര്‍ സിനിമയിലാണ് ഒരാൾ മാത്രം കാഴ്ചക്കാരനായി എത്തിയത്.

അതും സെപ്തംബറിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലൂടെ രോഗമുക്തി നേടിയ സന്ദീപ് ഷൂരി എന്ന സര്‍ക്കാര്‍ ജീവനക്കാരനാണ് ഇവിടെ സിനിമ കാണാന്‍ എത്തിയത്. ആകെ 210 പേര്‍ക്ക് ഇരിക്കാവുന്ന ഈ തീയറ്ററില്‍ ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു. തിയേറ്ററുകാർ ‘ക്യാരി ഓണ്‍ ജത്ത 2’ എന്ന് പേരുള്ള പഞ്ചാബി സിനിമ അദ്ദേഹത്തിനായി പ്രദര്‍ശിപ്പിച്ചു. രാത്രി പന്ത്രണ്ടരയുടെ പ്രദര്‍ശനമാണ് അദ്ദേഹം കണ്ടത്. വളരെ കടുത്ത സിനിമാ ആരാധകനായ ഷൂരി തീയറ്റര്‍ തുറന്ന ആദ്യ ദിനം തന്നെ സിനിമ കാണാന്‍ എത്തുകയായിരുന്നു.