പ്രകടനപത്രികയില്‍ ബിജെപി പറഞ്ഞത് മദ്രസകള്‍ ആധുനികവല്‍ക്കരിക്കുമെന്ന്; ഇപ്പോള്‍ അടച്ചുപൂട്ടാന്‍ നടക്കുന്നു; മാനസിക നില തെറ്റിയെന്ന് കോണ്‍ഗ്രസ്

single-img
17 October 2020

മഹാരാഷ്ട്രയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട ബി.ജെ.പി നേതാവിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാന മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് മദ്രസകള്‍ അടച്ചുപൂട്ടാനാവശ്യപ്പെട്ട് കത്തയച്ച ബിജെപിയുടെ എംഎല്‍എ അതുല്‍ ഭത്കാല്‍ക്കറിന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് ആരോപിച്ചു.

‘ലോക് സഭാ തെരഞ്ഞെടുപ്പില്‍ 2014 ലെ പ്രകടനപത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്തത് മദ്രസകള്‍ ആധുനികവല്‍ക്കരിക്കുമെന്നാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ മദ്രസകള്‍ അടച്ചുപൂട്ടാന്‍ നടക്കുകയാണ്. ഇതാണോ നിങ്ങളുടെ സര്‍ക്കാരിന്റെ നയവും?’,- അദ്ദേഹം ചോദിച്ചു. മുന്‍പ് അസമില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മതപാഠശാലകള്‍ അടച്ചുപൂട്ടുമെന്ന് ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.