പഠനം മുടക്കിയ കള്ളനെ തോൽപ്പിച്ച് ഡോ ബോബി ചെമ്മണ്ണൂർ

single-img
17 October 2020

ഫോണുകൾ  മോഷണം പോയതിനെ തുടർന്ന് പഠനം മുടങ്ങിയ കുട്ടികൾക്ക് പുതിയ ഫോണുകൾ സമ്മാനിച്ച് ഡോ .ബോബി ചെമ്മണൂർ

കോഴിക്കോട് :ചേലേമ്പ്ര കുറ്റിപ്പറമ്പിൽ നമ്പീരി ലത്തീഫിന്റെ നാല് മക്കളുടെ മുഖത്തു പുഞ്ചിരി വിടർന്നു..അവർക്കിനി മൊബൈൽ ഫോണിലൂടെ ഓൺലൈൻ പഠനം തുടരാം..

ഏതാനും ദിവസങ്ങൾക്കു മുൻപാണ് പാതി പണി പൂർത്തിയായ വീടിന്റെ മുകളിലൂടെ കള്ളൻ കയറി കുട്ടികളുടെ രണ്ട് ഫോണുകൾ മോഷ്ടിച്ചത്..

ഈ വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ ഡോ ബോബി ചെമ്മണൂർ പകരം വാങ്ങാൻ കുടുംബത്തിന് സാമ്പത്തിക സ്ഥിതി ഇല്ലെന്നറിഞ് അവർക്ക് പുതിയ മൊബൈൽ ഫോണുകൾ  നല്കാമെന്നറിയിക്കുകയും തുടർന്ന്  നേരിട്ട് വീട്ടിലെത്തി കുട്ടികൾക്ക് ഫോണുകൾ സമ്മാനിക്കുകയും ചെയ്തു.

പഠനത്തിൽ മികച്ച നേട്ടങ്ങൾ ഉണ്ടായാൽ ഇനിയും സമ്മാനങ്ങൾ നല്കാമെന്നറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.വാർഡ് കൗൺസിലർ വി .പി.ഫാറൂഖ് ചടങ്ങിൽ സന്നിഹിതനായിരുന്നു.