രാജസ്ഥാനെതിരെ ബാംഗ്ലൂരിന് ഏഴ് വിക്കറ്റിന്റെ ആവേശ വിജയം

single-img
17 October 2020

ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ആവേശ വിജയവുമായി ബാംഗ്ലൂര്‍. കളിയില്‍ 22 പന്തില്‍ 55 റണ്‍സുമായി പുറത്താവാതെ നിന്ന എബി ഡിവില്ലിയേഴ്‌ലസാണ് ബാംഗ്ലൂരിന്റെ സൂപ്പര്‍ ഹീറോ. തുടക്കത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടിയിരുന്നു.

തുടര്‍ന്ന് മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂര്‍ 19.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്നത്തെ ജയത്തോടെ ഒമ്പത് മത്സരങ്ങളില്‍ 12 പോയിന്റുമായി ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍.

മത്സരത്തില്‍ അവസാന രണ്ട് ഓവറില്‍ 35 റണ്‍സാണ് ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.പക്ഷെ 19ാം ഓവറില്‍ 25 റണ്‍സാണ് രാജസ്ഥാന്‍ വിട്ടുകൊടുത്തത്. ഈ ഓവറിലെ ആദ്യ മൂന്ന് പന്തും ഡിവിയില്ലിയേഴ്‌സ് സിക്‌സ് പറത്തി. തുടര്‍ന്ന് ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ അവസാന ഓവറില്‍ വേണ്ടിയിരുന്നത് 10 റണ്‍സ് മാത്രമായിരുന്നു.