മോശം കമന്റുകള്‍ കണ്ടാല്‍ അവരെ ബ്ലോക്ക് ചെയ്യും, കമന്റുകള്‍ പരസ്യമായി വെളിപ്പെടുത്തും: അഹാന

single-img
17 October 2020

സോഷ്യൽ മീഡിയയിലൂടെ സൈബര്‍ അതിക്രമം നടത്തുന്നവർക്കെതിരെ രൂക്ഷമായി തിരിച്ചടിച്ച നടിയാണ് അഹാന കൃഷ്‍ണ. ഏത് പോസ്റ്റ് ഇട്ടാലും അതിന്റെ താഴെ മോശം കമന്റുകൾ പങ്കുവയ്ക്കുന്നവർക്കെതിരെ “എ ലൗ ലെറ്റർ ടു സൈബർ ബുള്ളീസ്” എന്ന പേരിൽ ഒരു യൂട്യൂബ് വീഡിയോയുമായി താരം മുൻപ് രം​ഗത്തെത്തിയിരുന്നു.

പക്ഷെ എന്തായാലും ഇനി മുതൽ ഇത്തരം കമന്റുകൾക്ക് ഇങ്ങനെ ആകില്ല അഹാനയുടെ മറുപടി എന്നാണ് വ്യക്തമാകുന്നത്. മോശമായ കമന്റുകള്‍ കണ്ടാല്‍ ഉടനെ അവരെ ബ്ലോക്ക് ചെയ്യും എന്നാണ് അഹാന പറയുന്നത്.മാത്രമല്ല, ഈ കമന്റുകള്‍ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്യും.

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റയിൽ അസഭ്യമായ ഒരു കമന്റ് അടക്കം പങ്കുവച്ചായിരുന്നു അഹാനയുടെ പോസ്റ്റ്.