യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിജെപിയിൽ ചേർന്നു

single-img
16 October 2020

ദേശീയ നേതാവ് ഖുഷ്ബു കോൺഗ്രസ് വിട്ടതിൻ്റെ അലയൊലികൾ കേരളത്തിലും. തിരുവനന്തപുരം  ജില്ലാ സെക്രട്ടറി എം മിഥുൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ പ്രസിഡൻ്റ് വിവി രാജേഷിൻ്റെ നേതൃത്വത്തിൽ മിഥുനിനെ ഷാൾ അണിയിച്ച് ബിജെപിയിൽ അംഗത്വം നൽകി. വിവ രാജേഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ മുദാക്കൽ സആദേശിയായ മിഥുൻ ഇന്നാണ് ബിജെപിയിൽ അംഗത്വം എടുത്തത്. കോൺഗ്രസിൻ്റെ അവസരവാദ രാഷ്ട്രീയത്തിലും സ്വജന പക്ഷപാതത്തിലും പ്രതിഷേധിച്ചു കൊണ്ടാണ് മിഥുൻ ബിജെപിയുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാറായതെന്ന് ബിജെപി ജില്ലാ നേതൃത്വം പറയുന്നു. 

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ രാഷ്ട്രീയ പാർട്ടി വിടുന്നതും പുതിയ പാർട്ടിയിൽ അംഗത്വം എടുക്കുന്നതും സംസ്ഥാനത്ത് സ്ഥിരം കാഴ്ചയാണ്. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടന്ന് ദിവസങ്ങൾക്കുള്ളിലാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിജെപിയിലേക്കു പോകുന്നത്.