ഗര്‍ഭിണിയെ കൊലപ്പെടുത്തി ഗര്‍ഭസ്ഥ ശിശുവിനെ മോഷ്ടിച്ച യുവതി പിടിയിലായി

single-img
16 October 2020

അമേരിക്കയിലെ ടെക്‌സാസിൽ ഗര്‍ഭിണിയെ കൊലപ്പെടുത്തി ഗര്‍ഭസ്ഥ ശിശുവിനെ മോഷ്ടിച്ച സംഭവത്തിൽ യുവതി പിടിയിലായി. ടെയ്‌ലര്‍ പാര്‍ക്കര്‍ (27) എന്ന യുവതിയാണ് ഈ ക്രൂരകൃത്യം നടത്തി പൊലീസ് പിടിയിലായത്.  കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിലായ യുവതി ടെക്‌സാസ് ജയിലിലായിരുന്നു. എന്നാൽ കോടതി വ്യാഴാഴ്ച ഇവര്‍ക്ക് അഞ്ച് ബില്യണ്‍ ഡോളര്‍ ബോണ്ടില്‍ ജാമ്യം അനുവദിച്ചു.

കുട്ടിയുമായി ഒക്‌ലഹോമയിലെ ആശുപത്രിയില്‍ യുവതി എത്തിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. റോഡ് സൈഡില്‍ താന്‍ താന്‍ പ്രസവിച്ചുവെന്നും കുട്ടി ശ്വാസമെടുക്കുന്നില്ലെന്നും പറഞ്ഞാണ് അവര്‍ ആശുപത്രിയിൽ എത്തിയത്.  എന്നാല്‍ പരിശോധനയിൽ കുട്ടി മരണമടഞ്ഞതായി അധികൃതര്‍ കണ്ടെത്തി. 

അതേസമയം ടെയ്‌ലര്‍ പാര്‍ക്കര്‍ പ്രസവിച്ചിട്ടില്ലെന്നു ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ടെയ്‌ലര്‍ പാര്‍ക്കറിനെ അറസ്റ്റു ചെയ്തു. 

പൊലീസ് തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ടെക്‌സാസിനു സമീപമുള്ള നഗരത്തില്‍ നിന്ന് റീഗണ്‍ സിമണ്‍സ് ഹാന്‍കോക്ക് എന്ന ഗര്‍ഭിണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പ്രസവിച്ചതായി ബോധ്യപ്പെട്ടെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

ടെയ്‌ലര്‍ പാര്‍ക്കര്‍ പിടിയിലായതിനു 20 കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ടെയ്‌ലര്‍ പാര്‍ക്കറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകാല്‍ കുറ്റങ്ങല്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.