മോദി ശിവലിംഗത്തിലെ തേള്‍: പരാമര്‍ശത്തില്‍ ശശി തരൂരിനെതിയുള്ള മാനനഷ്ട കേസ് നടപടികള്‍ക്ക് സ്റ്റേ

single-img
16 October 2020

മോദി ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശത്തിലൂടെ പ്രധാനമന്ത്രിയെ അപമാനിച്ചുവെന്നാരോപിച്ച് ശശി തരൂരിനെതിരെ ബിജെപി നേതാവ് നല്‍കിയിരുന്ന മാനനഷ്ടക്കേസിലെ ക്രിമിനല്‍ നടപടികള്‍ ദല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു.തുടര്‍ന്ന് കേസ് ഡിസംബര്‍ എട്ടിന് കോടതി വീണ്ടും പരിഗണിക്കും.

2019 നവംബറില്‍ ബംഗളൂരു സാഹിത്യോത്സവത്തില്‍ പങ്കെടുത്തപ്പോഴായിരുന്നു തരൂര്‍ ഈ വിവാദപരാമര്‍ശം നടത്തിയത്.ഇതിനെതിരെ ബിജെപി നേതാവ് രാജ് ബബ്ബറാണ് കോടതിയെ സമീപിച്ച് മാനനഷ്ടക്കേസ് കൊടുത്തത്. “
പ്രധാനമന്ത്രി മോദി ശിവലിംഗത്തിലെ തേള്‍ പോലെയാണ്. ആര്‍ക്കും കൈ കൊണ്ട് അതിനെ നീക്കാനും കഴിയില്ല, ചെരുപ്പ് കൊണ്ട് അടിച്ചിടാനും കഴിയില്ല’ – എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നോട് പറഞ്ഞതെന്ന് തരൂര്‍ പറഞ്ഞത്.