പാലായിൽ മത്സരിക്കാൻ തയ്യാർ, പക്ഷേ കോൺഗ്രസ് ആവശ്യപ്പെടണം: കെഎം മാണിയുടെ മരുമകൻ

single-img
16 October 2020

കോണ്‍ഗ്രസ് ആവശ്യപ്പെട്ടാൽ പാലായില്‍ മത്സരിക്കാന്‍ തയ്യാറെന്ന് കെഎം മാണിയുടെ മരുമകൻ. മാണിയുടെ മകള്‍ സാലിയുടെ ഭര്‍ത്താവാണ്  മുന്‍ സംസ്ഥാന ലേബര്‍ കമ്മിഷണര്‍ കൂടിയായ എം.പി.ജോസഫ്. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കു പോയത് ഉചിതമായില്ലെന്നും ജോസഫ് പറഞ്ഞു.

കെ.എം. മാണിയെ വ്യക്തിപരമായി ആക്രമിച്ചവരാണ് ഇടതുപക്ഷവും സിപിഎമ്മും എന്നും ജോസഫ് ചൂണ്ടിക്കാട്ടി. കേരള കോണ്‍ഗ്രസ് (എം) ഇടതുപക്ഷത്തെത്തിയെങ്കിലും വോട്ടുകള്‍ എത്തില്ലെന്നും എം.പി.ജോസഫ് കൂട്ടിച്ചേര്‍ത്തു.

രാജ്യം ദേശീയതലത്തില്‍ അഭിമുഖീകരിക്കുന്ന ഒരുപിടി പ്രശ്‌നങ്ങളുണ്ട്. കോണ്‍ഗ്രസിനു മാത്രമേ അതില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനാകുകയുള്ളുവെന്നും ജോസഫ് പറഞ്ഞു. ആ സമയത്തു കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയില്‍ നിന്ന് വിട്ടുപോകുന്നതു ശരിയല്ലെന്നും എം.പി. ജോസഫ് പറഞ്ഞു.