എൽഡിഎഫിൻ്റെ രാജ്യസഭാ സ്ഥാനാർത്ഥി ജോസ് കെ മാണി

single-img
16 October 2020

ജോ​സ്.​കെ.​മാ​ണി രാ​ജി വ​യ്ക്കു​ന്ന രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​നു ത​ന്നെ ന​ൽ​കാ​ൻ സി​പി​എം തീ​രു​മാ​നിച്ചു. ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന സി​പി​എം അ​വ​യി​ല​ബി​ൾ പോ​ളി​റ്റ് ബ്യൂ​റോ ആ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

മൂ​ന്നു​മാ​സം മു​മ്പ് ജോ​സ്.​കെ.​മാ​ണി എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​വു​മാ​യി മു​ന്ന​ണി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യിരുന്നു. ഈ സമയത്തു തന്നെ രാ​ജ്യ സ​ഭാ സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ലും ധാ​ര​ണ​യാ​യി​രു​ന്നു​വെ​ന്നാ​ണ് രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ൾ വ്യക്തമാക്കുന്നത്. ഈ ​ധാ​ര​ണ​യു​ടെ കൂ​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജോ​സ്.​കെ.​മാ​ണി​യു​ടെ ഇ​ട​തു മു​ന്ന​ണി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം.