കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ് സ്ഥിരീകരിച്ചു

single-img
16 October 2020

രാജ്യത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ് സ്ഥിരീകരിച്ചു. താന്‍ രോഗബാധിതനായ വിവരം അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെ അറിയിച്ചത്.
ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ് അദ്ദേഹം.

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.സമാനമായി ഈമാസം ആദ്യം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ അഹമ്മദ് പട്ടേലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.