വിവേക് ഒബ്റോയിക്കെതിരായ അന്വേഷണം: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തയ്യാറല്ലെങ്കിൽ മുംബൈ പോലീസിനെ ഏൽപ്പിക്കും: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

single-img
16 October 2020

ലഹരിമരുന്ന്‍ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ വിവേക് ഒബ്റോയിയ്ക്കുള്ള ബന്ധം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌‌മുഖ് ആവശ്യപ്പെട്ടു. അവര്‍ അന്വേഷണത്തിന് തയാറായില്ലെങ്കിൽ മുംബൈ പോലീസിന് അന്വേഷണ ചുമതല നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം വിവേക് ഒബ്റോയി‌യുടെ മുംബൈയിലെ വസതിയിൽ ബംഗളൂരു പോലീസ് റെയ്‌ഡ് നടത്തിയതിനും വിവേകിന്റെ ഭാര്യ പ്രിയങ്കയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചതിനും പിന്നാലെ വിവേകിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധി സംഘം അനിൽ ദേശ്‌മുഖിനെ സമീപിച്ചിരുന്നു.

വിവേകിന്റെ ഭാര്യയായ പ്രിയങ്കയുടെ സഹോദരൻ ആദിത്യ ആൽവ ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികളിൽ ഒരാളാണ്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.മാത്രമല്ല, കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനുമാണ് ആദിത്യ.