മാധ്യമങ്ങളുമായി ശത്രുതയില്ല; ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് സിപിഎം

single-img
16 October 2020

ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചകളിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനം സിപിഎം പിൻവലിച്ചു. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പാർട്ടിയുടെ തീരുമാനം അറിയിച്ചത്.

തുടര്‍ന്ന് സിപിഎം പ്രതിനിധികള്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളുമായി പാര്‍ട്ടിക്ക് ശത്രുതയില്ലെന്നും തുറന്ന സംവാദത്തിന് സിപിഎം തയ്യാറാണെന്നും കോടിയേരി അറിയിക്കുകയും ചെയ്തു.