ചിലപ്പോൾ വേഷം കുട്ടിയുടെ റ്റീ ഷർട്ടും ട്രാക്ക് സ്യൂട്ടും അരഞ്ഞാണവുമായിരിക്കും, പിറ്റേദിവസം സ്ത്രീകളുടെ നെെറ്റി ആയിരിക്കും: വിചിത്രസ്വഭാവങ്ങളുടെ പറുദീസയായ ബ്രണ്മാണ്ടൻ

single-img
16 October 2020

ബ്രണ്മപുത്രൻ എന്ന വ്യക്തിയെ പരിചയപ്പെടുത്തുന്ന കുറിപ്പിലൂടെ ശ്രദ്ധയാകർഷിക്കുകയാണ് അദ്ദേഹത്തിൻ്റെ സുഹൃത്ത് ലാൽ കുമാർ മേലതിൽ. വിചിത്ര സ്വഭാവവും വിചിത്ര രീതികളും പിന്തുടരുന്ന ബ്രണ്മപുത്രൻ എന്ന വ്യക്തിയെ വാക്കുകളിലൂടെ പ്രക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് അദ്ദേഹം. കഴിക്കൂട്ടം ടെക്നോപാർക്ക് വരുന്നതിനു മുമ്പ് കൂറ്റൻ പശുക്കളെയും, എരുമകളെയും ,തന്റെ ശബ്ദമിശ്രണത്താൽ ഒറ്റവരിയായി നിയന്ത്രിച്ച് ജാഥ പോലെ കാലികളെ കൊണ്ട് വരുന്ന ബ്രണ്മപുത്രൻ നാട്ടുകാർക്ക് ചിരപരിചിതനാണ്. 

നാട്ടിൽ വിവിധ വേഷങ്ങളിൽ വിഹരിക്കുന്ന ബ്രഹ്മാണ്ടൻ്റെ ഈ വേഷം സ്കൂൾ കുട്ടിയുടെ റ്റീ ഷർട്ടും ,ട്രാക്ക് സൂട്ടും, അരഞ്ഞാണവും, വിസിലും ഒക്കെയാണ്. ചിലപ്പോൾ അടുത്ത ദിവസം അദ്ദേഹത്തെ കാണുന്നത് സ്ത്രീകളുടെ നൈറ്റി ധരിച്ചായിരിക്കും. വിചിത്രസ്വഭാവങ്ങളുടെ ഒരു പറുദീസയാണു് ബ്രണ്മാണ്ടനെന്നും കുറിപ്പിൻ്റെ ഉടമ പറയുന്നു. 

ലാൽ കുമാർ മേലതിലിൻ്റെ കുറിപ്പ്: 

ഇന്ന് ഞാൻ മാർക്കറ്റിൽ കയറി. (15.10.2020) പഴയ കൂട്ടുകാരൻ പുതിയ വേഷത്തിൽ

ഇത് ബ്രണ്മപുത്രൻ, എന്റെ ബാല്യകാല സുഹൃത്ത്, അവിവാഹിതൻ, പരോപകാരി. നാട്ടുകാർ ബ്രണ്മാണ്ടൻ എന്ന് വിളിക്കും. ഞങ്ങളുടെ നാട്ടിലെ കൃഷി ഭൂമിയും, വയലേലകളും നികത്തി IT ഭീമന്മാർ ഈ ഗ്രാമം വിഴുങ്ങുന്നതിന്  മുൻപ് ബ്രണ്മാണ്ടൻ കൂറ്റൻ പശുക്കളെയും, എരുമകളെയും ,തന്റെ ശബ്ദമിശ്രണത്താൽ ഒറ്റവരിയായി നിയന്ത്രിച്ച് ജാഥ പോലെ കാലികളെ കൊണ്ട് വരുന്നതും, കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ ആർത്ത് ഉല്ലസിച്ച് മേഞ്ഞ് നടക്കുന്നതും, അതിന് ശേഷം തെറ്റിയാറിലെ കടവിൽ ഇറങ്ങി സ്വയം കുളിച്ച് വരിയായി തിരികെ വീട്ടിലേക്ക് കൊണ്ടു പോകുന്നതും ഒരു കാഴ്ചയായിരുന്നു. ഒരു കാലികൾക്കും കയറി ന്റെ ബന്ധനം ഇല്ലായിരുന്നു.കാലികൾക്ക് ഓമനപ്പേരുകളും ഉണ്ടായിരുന്നു. ഇടവപ്പാതികളിലെ വെള്ളപ്പെക്കങ്ങളിൽ കഴക്കൂട്ടം മുതൽ ഇൻഫോസിസ് വരെ ഇന്നത്തെ IT നഗരം മുഴുവൻ കായൽ പരപ്പായി കിടക്കുമ്പോൾ തെറ്റിയാറിൽ ഒഴുകി വരുന്ന തേങ്ങയും ,കോഴിയും മറ്റ് വസ്തുവകകളും, മീനും പിടിക്കുന്നതിന് പാലത്തിന് മുകളിൽ നിന്ന്, ചാടിയുള്ള ബ്രണ്മാ ണ്ടന്റെ അഭ്യാസങ്ങൾക്ക് ഞാനും കൂട്ട് കൂടിയിട്ടുണ്ട്.

ഗ്രാമം IT നഗരമായി പരിണമിച്ചപ്പോൾ, നാട്ടിലെ കൃഷിയും, കാലി വളർത്തലും പാല് കച്ചവടവും മുടങ്ങിയപ്പോൾ., തെറ്റിയാർ ടെക്കികളുടെ മാലിന്യം വഹിക്കുന്ന പുഴയായി മാറി. ക്രമേണ ബ്രണ്മാണ്ടൻ മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞു. ഞങ്ങളുടെ നാട്ട് ചന്തയിൽ വിവിധ ജോലികൾ ചെയ്തു് ജീവിക്കുന്നു. തന്റെ സ്വതസിദ്ധമായ സ്വാതന്ത്യത്തിന് മേൽ ഒരു ഭരണ സംവിധാനവും  ,പോലീസ് ഉൾപ്പെടെ, ഇന്നോളം ബ്രണ്മാണ്ടന്റ മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഒരിക്കൽ നല്ല പാല് കിട്ടുന്ന ഒരു പശുവിനെ വേണം എന്ന് കെ.അനിരുദ്ധൻ (മുൻ MP സമ്പത്തിന്റെ അഛൻ)സഖാവ് ബ്രണ്മാണ്ട നോട് ആവശ്യപ്പെട്ടു. ബ്രണ്മാണ്ടൻ ഒരു കൂട്ടം പശുക്കളെ സഖാവിന്റെ ഒരു വാതിൽ കോട്ടയിലുള്ള പുരയിടത്തിൽ എത്തിച്ചു.പിന്നെ നടന്നത് കാലികളുടെ ആഘോഷമായിരുന്നു. കൃഷിഭൂമി എല്ലാം മേഞ്ഞ് വെളിപ്പിച്ചു. പിടിച്ച് കെട്ടാൻ കയറുമില്ല. ഭൂമിയുടെ നിയന്ത്രണം കാലികളുടെ കൈയ്കളിലായി .അനിരുദ്ധൻ സഖാവ് ശിരസ് നമിച്ച് ബ്രഹ്മാണ്ട നെ കുട്ടിക്കൊണ്ട് പോയി മുഴുവൻ കന്നുകാലികളെയും ചുമന്ന് മാറ്റി. നാട്ടിൽ വിവിധ വേഷങ്ങളിൽ വിഹരിക്കുന്ന ബ്രഹ്മാണ്ടന്റ ഈ വേഷം സ്കൂൾ കുട്ടിയുടെ റ്റീ ഷർട്ടും ,ട്രാക്ക് സൂട്ടും, അരഞ്ഞാണവും, വി സിലും ഒക്കെയാണ്.. മിക്കവാറും അടുത്ത ദിവസം സ്ത്രീകളുടെ നൈറ്റിയായിരിക്കും. വിചിത്രസ്വഭാവങ്ങളുടെ ഒരു പറുദീസയാണു് ബ്രണ്മാണ്ടൻ.

ഇന്ന് ഞാൻ മാർക്കറ്റിൽ കയറി. (15.10.2020) പഴയ കൂട്ടുകാരൻ പുതിയ വേഷത്തിൽഇത് ബ്രണ്മപുത്രൻ, എന്റെ ബാല്യകാല സുഹൃത്ത്,…

Posted by Lalkumar Melathil on Monday, July 22, 2019