സംസ്ഥാന ചരിത്രത്തില്‍ ആദ്യം; 2279 കോൺസ്റ്റബിൾമാർ സത്യപ്രതിജ്ഞ ചെയ്ത് കേരള പോലീസ് സേനയുടെ ഭാഗമായി

single-img
16 October 2020

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി രണ്ടായിരത്തിലധികം പോലീസ് കോൺസ്റ്റബിൾമാർ ഒറ്റദിവസം കേരള പൊലീസ് സേനയുടെ ഭാഗമായി. ഇന്ന് തൃശ്ശൂർ പൊലീസ് അക്കാദമിയിൽ ഐപിആർടിസി യിലൂടെ പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ചാണ് സേനയുടെ ഭാഗമായി മാറിയത്. നേരത്തേ പോലീസ് കോൺസ്റ്റബിൾമാരുടെ പരിശീലനം വിവിധ ബറ്റാലിയനുകളിലാണ് നടത്തിയിരുന്നത്.

എന്നാല്‍ ഈ പരിശീലനത്തിന് ഏകീകൃത സ്വഭാവം നൽകാനാണ് കഴിഞ്ഞ വർഷം ഇന്റഗ്രേറ്റഡ് പോലീസ് റിക്രൂട്ട് ട്രെയിനിങ് സെന്റർ സ്ഥാപിച്ചത്. ഇതുവഴി പരിശീലനം പൂർത്തിയാക്കിയ 2279 പേരാണ് ഇപ്പോള്‍ സേനയുടെ ഭാഗമായത്. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ സല്യൂട്ട് സ്വീകരിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പാസ്സിംഗ് ഔട്ട് പരേഡ് ഒഴിവാക്കിയിരുന്നു.