മയക്ക് മരുന്ന് കേസ്: വിവേക് ഒബെറോയിയുടെ വീട്ടിൽ ബെംഗളൂരു ക്രൈംബ്രാഞ്ചിന്റെ റെയ്ഡ്

single-img
15 October 2020
Vivek Oberoi Raid drug case

ബോളിവുഡ് നടൻ വിവേക് ഒബെറോയ്യിയുടെ മുംബൈയിലെ വസതിയിൽ ബെംഗളൂരു ക്രൈം ബ്രാഞ്ചിന്റെ റെയ്ഡ്. കന്നഡ സിനിമാമേഖലയിലെ (Sandalwood) മയക്കുമരുന്ന് കച്ചവടക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് റിപ്പോർട്ട്.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 4 മുതൽ പൊലീസ് തെരയുന്ന വിവേക് ഒബെറോയിയുടെ ബന്ധു ആദിത്യ അൽവ അവിടെയുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് റെയ്ഡെന്നാണ് ലഭിക്കുന്ന വിവരം. ബെംഗളൂരു സെണ്ട്രൽ ക്രൈം ബ്രാഞ്ചാണ് റെയ്ഡ് നടത്തിയത്.

വടക്കൻ ബെംഗളൂരുവിലെ ഹെബ്ബലിലുള്ള ആദിത്യ അൽവയുടെ വീട്ടിൽ കഴിഞ്ഞ മാസം ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. സാൻഡൽവുഡ് ഡ്രഗ് കേസിലെ പന്ത്രണ്ട് പ്രതികളിൽ ആറാമനാണ് ആദിത്യ അൽവ.

Content: Vivek Oberoi’s home in Mumbai searched by Bengaluru Crime Branch in connection with Sandalwood drugs Scandal