ഒരുവർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ സ്വത്തിൽ 36 ലക്ഷത്തിന്റെ വർദ്ധനവ്

single-img
15 October 2020

അവസാന ഒരുവർഷത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്തിൽ വർദ്ധനവ്. എന്നാല്‍ ഓഹരി വിപണിയിലുണ്ടായ ചാഞ്ചാട്ടത്തെ തുടർന്ന്​ ആഭ്യന്തരമന്ത്രി അമിത്​ ഷായുടെ സ്വത്തിൽ കുറവ്​ രേഖപ്പെടുത്തിയതായും പ്രധാനമന്ത്രിയുടെ ഓഫീസ്​ ആസ്​തി വെളിപ്പെടുത്തി സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

2020 ജൂൺ 30ന്​ പ്രധാനമന്ത്രിയുടെ ആസ്​തി 2.85 കോടിയാണ്​. കഴിഞ്ഞ വർഷം ഇത്​ 2.49 കോടിയായിരുന്നു. അതായത് 36 ലക്ഷത്തിന്‍റെ വർദ്ധനയുണ്ടായി. ഈ വര്‍ദ്ധനവില്‍ 3.3 ലക്ഷം രൂപ ബാങ്ക്​ നിക്ഷേപമായും 33ലക്ഷം രൂപ നിക്ഷേപത്തിൽനിന്നുള്ള വരുമാനവുമായാണ്​ വർദ്ധിച്ചതായി കാണിച്ചിരിക്കുന്നത്​.പ്രധാനമന്ത്രി മോദിക്ക്​ 1.75 കോടിയുടെ ജംഗമ സ്വത്തുക്കളും എസ്​ബിഐ ഗാന്ധിനഗർ ബ്രാഞ്ചിൽ 3.38 ലക്ഷത്തിന്‍റെ ഒരു നിക്ഷേപവുമുണ്ട്​. മാത്രമല്ല, 31,450 രൂപ പണമായും കൈയിൽ സൂക്ഷിക്കുന്നു.

ഇവയ്ക്ക് പുറമേ 1.6 കോടിയുടെ സ്​ഥിര നിക്ഷേപവും 84.3ലക്ഷം രൂപയൂടെ നാഷനൽ സേവിങ്​സ്​ സർട്ടിഫിക്കറ്റും 1.5 ലക്ഷത്തി​െൻറ ഇൻഷുറൻസ്​ പോളിസിയും 20,000 രൂപയുടെ ഇൻഫ്ര ബോണ്ടും സ്വത്തുക്കളിൽ ഉൾപ്പെടും.ഇദ്ദേഹത്തിന്റെ പേരില്‍ വാഹനങ്ങള്‍ ഇല്ല. എന്നാല്‍ 1.45 ലക്ഷം രൂപ വിപണി വില വരുന്ന നാലു സ്വർണ മോതിരം മോദിയുടെ സ്വത്തുക്കളിൽ ഉണ്ട്.

അതേസമയം മുൻ വർഷം 32.3 കോടിയുടെ സ്വത്തുണ്ടായിരുന്ന അമിത്​ ഷാക്ക്​ ഈ വർഷം അത് കുറഞ്ഞ് 28.63 ​കോടിയുടെ സ്വത്തായിമാറി.ഗുജറാത്തില്‍ മാത്രം അദ്ദേഹത്തിന്‍റെ ആകെ സ്വത്തുക്കളുടെ മൂല്യം 13.56 കോടി രൂപയാണ്​. ഷായുടെ ബാങ്ക്​ നിക്ഷേപം 1.04 കോടിയും ജുവല്ലറി 44.47ലക്ഷവുമാണ്​.