എന്തുകാര്യത്തിനാണ് അസൂയ തോന്നേണ്ടതെന്ന് പറയണം; ഇടവേള ബാബുവിനെതിരെ വീണ്ടും പാര്‍വതി

single-img
15 October 2020

എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി വീണ്ടും നടി പാര്‍വതി രംഗത്തെത്തി. ചില അസൂയാലുക്കളാണ് സംഘടനയ്‌ക്കെതിരെ ചോദ്യമുയര്‍ത്തുന്നതെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. ഇടവേള ബാബുവിന്റെ ഈ പരാമര്‍ശത്തോട് ആയിരുന്നുറിപ്പോര്‍ട്ടര്‍ ടിവിയില്‍ പാര്‍വതിയുടെ പ്രതികരണം.

പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങിനെ: ‘എന്ത്കാര്യത്തിനാണ് സംഘടനയോട് അസൂയ തോന്നേണ്ടതെന്ന് പറഞ്ഞുതരണം. എന്തെങ്കിലും തെറ്റ് തെളിവ് സഹിതം കാണിക്കുകയാണെങ്കില്‍, വിശദീകരണം കിട്ടിയാല്‍ മാപ്പ് പറയാന്‍ ഞാന്‍ തയ്യാറാണ്. ഡിസ്റെസ്പെക്ടിന്റെ അങ്ങേയറ്റം എങ്ങനെ പ്രകടിപ്പിക്കാമോ അതിന്റെ അങ്ങേയറ്റം പുരുഷന്‍മാര്‍ ചേര്‍ന്നുള്ളതിന്റെ വിഗ്രഹമാണ് ഈ കൂട്ടായ്മ’.

ഒരു സംഘടനയുടെ ജനറല്‍ സെക്രട്ടറി ചാനലില്‍ ഒരു അഭിമുഖത്തില്‍ വന്നിരുന്ന് ഇത്രയും പറയാനുള്ള ധൈര്യം കാണിക്കണമെങ്കില്‍ പുറകില്‍ നിന്ന് അത്രയും പിന്തുണ നേതൃത്വം നല്‍കുന്നതുകൊണ്ടാണെന്നും പാര്‍വതി പറയുന്നു. ‘മറുഭാഗത്ത് ഒന്നും കേള്‍ക്കാത്ത നിശ്ശബ്ദതയാണ്. അവിടെ മൂര്‍ത്തീ വിഗ്രഹങ്ങള്‍ എല്ലാം ഓക്കെയാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ്. നമുക്ക് ചോദ്യങ്ങള്‍ ചോദിക്കേണ്ടത് അവരോടാണ്. ‘വിഗ്രഹങ്ങളുടെ’ നിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുത്’, പാര്‍വതി പറഞ്ഞു.