കേരളാ ബാങ്ക് തെരഞ്ഞെടുപ്പ്; സംസ്ഥാന സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

single-img
15 October 2020

യുഡിഎഫ് അനുകൂല സംഘടനകൾ നൽകിയിരുന്ന റിട്ട് ഹർജികൾ തള്ളി കേരളാ ബാങ്ക് തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിന് അനുമതി നൽകി ഹൈക്കോടതി. സംസ്ഥാന സർക്കാരിന് പുതിയ തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ച് നടപടികൾ തുടരാം എന്നും കോടതി വ്യക്തമാക്കി.

യുഡിഎഫ് അനുകൂല സംഘടനകൾ നൽകിയിരുന്ന റിട്ട് ഹർജികൾ പരിഗണിച്ച ജസ്റ്റിസ് സതീഷ് നൈനാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംഘടനകൾ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ സമർപ്പിച്ച നാലു ഹർജികളും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച കേരള ബാങ്കിന് റിസർവ്വ് ബാങ്കിന്റെ അനുമതി ഇല്ലാത്തതിനാൽ ബാങ്ക് പ്രവർത്തനം ആരംഭിച്ചതായി കണക്കാക്കാനായില്ലെന്ന ഹർജിയിലെ വാദം കോടതി തള്ളി.

നിലവിൽ ബാങ്ക് സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയതായാണ് കോടതി വിലയിരുത്തിയത്. സർക്കാർ നടത്തുന്ന തെരഞ്ഞെടുപ്പിനായുള്ള നടപ്പടികളിൽ ക്രമക്കേടുണ്ടന്ന വാദവും വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ചുള്ള വാദവും നിലനിൽക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.