ഹരിയാനയിൽ ഒരു വർഷമായി ടോയ്‌ലറ്റിനുള്ളിൽ പൂട്ടിയിട്ട യുവതിയെ രക്ഷപ്പെടുത്തി

single-img
15 October 2020
(Source: ANI)

ചണ്ഡീഗഢ്: ഭർത്താവ് ശുചിമുറിയിൽ പൂട്ടിയിട്ട സ്ത്രീയെ രക്ഷപ്പെടുത്തി.ഹരിയാണയിലെ റിഷ്പുർ ഗ്രാമത്തിലാണ് സംഭവം.വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയവനിതാസംരക്ഷണ, ബാലവിവാഹ നിരോധന ഓഫീസർ രജിനി ഗുപ്തയും സംഘവുമാണ് ഇവരെ മോചിപ്പിച്ചത്. ഒരു വർഷത്തിലേറെയായി ഭർത്താവ് ഇവരെ ശുചിമുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

എന്നാൽ സ്ത്രീക്ക് മാനസികാസ്വാസ്ഥ്യമുള്ളതുകൊണ്ടാണ് താൻ ഇവരെ പൂട്ടിയിട്ടതെന്നാണ് ഭർത്താവ് പറയുന്നത്. ഡോക്ടർമാരെ കാണിചിരുന്നെങ്കിലും ഇവരുടെ ആവാസ്സ്ഥയിൽ മാറ്റമുണ്ടായില്ലെന്നും ഭർത്താവ് കൂട്ടിച്ചേർത്തു.

 (Source: ANI)

ദിവസങ്ങളായി ഈ സ്ത്രീ ഒന്നും കഴിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഈ സ്ത്രീക്ക് മാനസികാസ്വാസ്ഥ്യമുണ്ട് എന്നാണ് ഇവരുടെ ഭർത്താവ് നരേഷ് പറയുന്നത്. എന്നാൽ സ്ത്രീയുമായി സംസാരിച്ചപ്പോൾ അത് സത്യമല്ലെന്ന് ബോധ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി ഉറപ്പു പറയാൻ ഞങ്ങൾക്ക് സാധ്യമല്ല. എന്നാൽ അവളെ ശുചിമുറിയിൽ പൂട്ടിയിരിക്കുകയായിരുന്നു. അവളെ ഞങ്ങൾ മോചിപ്പിച്ചു, മുടിയെല്ലാം കഴുകി വൃത്തിയാക്കി. രജിനി ഗുപ്ത പറഞ്ഞു.

രജനിയുടെ പരാതിയിൽ പോലീസ് നരേഷിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ ആദ്യം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് പോലീസ് പറഞ്ഞു.