യുഎഇയില്‍ ഇന്ന് 1398 പേര്‍ക്ക് കൊവിഡ്; ജാഗ്രതയില്‍ വിട്ടുവീഴ്‍ച പാടില്ലെന്ന് ഡോക്ടര്‍മാര്‍

single-img
15 October 2020

യുഎഇയില്‍ ഇന്ന് 1398 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി രാജ്യത്തിന്റെ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 1666 പേര്‍ രോഗമുക്തരായി. അവസാന 24 മണിക്കൂറിനിടെ രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ പ്രതിദിന കൊവിഡ് വ്യാപന നിരക്ക് ഇന്നലെ 1431 വരെ എത്തിയ സാഹചര്യത്തില്‍ ജാഗ്രതയില്‍ വിട്ടുവീഴ്‍ച പാടില്ലെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

കഴിഞ്ഞ ദിവസം 1,14,147 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇന്ന് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയിൽ ഇതുവരെ 1.13 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,11,437 ആയി.ഇതിൽ 1,03,325 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതേവരെ 452 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.