ബിരിയാണി വില്‍ക്കാന്‍ ഒപ്പം ചേരും; സജന ഷാജിയ്ക്ക് പിന്തുണയുമായി സന്തോഷ് കീഴാറ്റൂര്‍

14 October 2020

എറണാകുളത്ത് വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തുന്നതിനിടെ സാമൂഹ്യ വിരുദ്ധരാല്‍ ട്രാന്‍സ്ജെന്‍ഡര്‍ സജന ഷാജിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി ചലച്ചിത്ര-നാടക നടന്‍ സന്തോഷ് കീഴാറ്റൂര്‍ രംഗത്തെത്തി.ഇതിന്റെ ഭാഗമായി സജനക്കൊപ്പം സന്തോഷും ബിരിയാണി വില്‍പനയില്‍ പങ്കാളിയാകും.
നാളെ ഉച്ചയ്ക്ക് 12.30ന് ഇരുമ്പനത്താണ് സജനക്കൊപ്പം സന്തോഷ് വില്‍പനയില്‍ പങ്കാളിയാകുക. നമ്മുടെ
സമൂഹത്തിലെ ചിലര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിക്കുന്നുവെന്നും എല്ലാ മനുഷ്യര്‍ക്കും തുല്യ അവകാശമാണ് എന്ന് ഓര്‍മ്മിപ്പിക്കാനുമാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും സന്തോഷ് അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ബിരിയാണി വില്‍ക്കുവാനെത്തിയ തന്നെ വില്‍പന നടത്താനാനുവദിക്കാതെ ചിലര്‍ ഉപദ്രവിച്ചെന്ന് സജന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്.