റിഷഭ് പന്തിന്റെ പരിക്ക്; ഐപിഎല്ലിൽ 10 ദിവസമെങ്കിലും നഷ്ടമാകും; ആശങ്കയിൽ ഡൽഹി

single-img
14 October 2020

ഐപിഎല്ലിലെ 13ാം സീസണിലെ പ്ലേ ഓഫിലേക്ക് പോരാട്ടം ശക്തമായിക്കൊണ്ടിരിക്കവെ ഡല്‍ഹിക്ക് ആശങ്കയായി റിഷഭ് പന്തിന്റെ പരിക്ക്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 10 ദിവസമെങ്കിലും പരിക്കേറ്റ റിഷഭിന് നഷ്ടമായേക്കും എന്നാണുവിവരം .

അങ്ങിനെ സംഭവിച്ചാൽ ഇത് ഡല്‍ഹിയുടെ ഇപ്പോഴുള്ള സംതുലിതാവസ്ഥയെ തകർക്കും. കാരണം, റിഷഭിനെപ്പോലൊരു സൂപ്പർ ഹിറ്റിങ് ബാറ്റ്‌സ്മാന്റെ അഭാവം ടീമിന്റെ മധ്യനിരയില്‍ പരിഹരിക്കുക ഡല്‍ഹിക്ക് അത്ര എളുപ്പമല്ല. ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് ഇപ്പോൾ വളരെ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. റി

നിലവിൽ റിഷഭിന് പകരം ഓസീസ് താരം അലക്‌സ് ക്യാരിയെ പരിഗണിക്കുക എന്നതാണ് ഡല്‍ഹിക്ക് മുന്നിലുള്ള ഏക വഴി. അങ്ങിനെചെയ്‌താൽ ഷിംറോന്‍ ഹെറ്റ്‌മെയറിനെ പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തിരുത്തേണ്ടിവരും. വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഹെറ്റ്‌മെയര്‍ ഇല്ലാതെ ഇറങ്ങുന്നത് ഡല്‍ഹിയുടെ സ്‌കോറിങ് വേഗം കുറയ്ക്കാനേ കഴിയൂ.