ജോസ് ഇടത് പക്ഷത്തേക്ക് പോയത് കെ എം മാണിയുടെ ആത്മാവിനെ വഞ്ചിച്ച്: രമേശ്‌ ചെന്നിത്തല

single-img
14 October 2020

യുഡിഎഫ് വിട്ടുകൊണ്ട് ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) ജോസ്കെ മാണിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ മാണി കെ എം മാണിയുടെ ആത്മാവിനെ വഞ്ചിച്ചാണ്ഇടതുപക്ഷത്തേക്ക് പോയതെന്നും ജോസ്കെ മാണി കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

പാലായില്‍ ഉണ്ടായ തോല്‍വിക്ക് കാരണം ജോസിന്റെ അപക്വമായ നിലപാടുകളായിരുന്നു. കെഎം മാണിയെ നിയമസഭയില്‍ അപമാനിച്ചത് ഇടതുമുന്നണിയാണെന്ന് അദേഹം ഓര്‍ക്കണമായിരുന്നുന്നെന്നും പിന്നീട് ഇടത് മുന്നണിയുടെ കാപട്യം തുറന്നുകാട്ടപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്നും ചെന്നിത്തല ഓര്‍മ്മപ്പെടുത്തി.