മാണി സി കാപ്പൻ എൽഡിഎഫ് വിടുമെന്നു പറഞ്ഞു: വെളിപ്പെടുത്തലുമായി എംഎം ഹസൻ

single-img
14 October 2020

മാ​ണി സി. ​കാ​പ്പ​ൻ എ​ൽ​ഡി​എ​ഫ് വി​ടു​മെ​ന്ന് പ​റ​ഞ്ഞു​വെ​ന്ന് വെളിപ്പെടുത്തി യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ രംഗത്ത്. ഇ​ട​ത് മു​ന്ന​ണി പാ​ലാ സീ​റ്റ് ജോ​സ് കെ. ​മാ​ണി​ക്ക് കൊ​ടു​ത്താ​ൻ എ​ൽ​ഡി​എ​ഫ് വി​ടു​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞുവെന്നാണ് ഹസൻ വെളിപ്പെടുത്തിയത്. 

പ്ര​തി​പ​ക്ഷ നേ​താ​വ് രമേശ് ചെന്നിത്തലയെയാണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വി​ളി​ച്ച​റി​യി​ച്ച​തെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് മു​ങ്ങു​ന്ന ക​പ്പ​ലാ​ണ്. ജോ​സ് കെ. ​മാ​ണി വ​ന്ന​തു​കൊ​ണ്ട് നേ​ട്ട​മു​ണ്ടാ​കി​ല്ലെന്നും എംഎം ഹസൻ പറഞ്ഞു. 

 എ​ൻ​സി​പി​യി​ൽ നി​ന്നും കൊ​ഴി​ഞ്ഞു​പോ​ക്കു​ണ്ടാ​കുമെന്നും ഹസൻ വ്യക്തമാക്കി. കേ​ര​ള കോ​ൺ​ഗ്ര​സ് കോ​ട്ട​യം എം​പി സ്ഥാ​ന​വും രാ​ജി വ​യ്ക്ക​ണ​മെ​ന്നും ഹ​സ​ൻ ആവ‍ശ്യപ്പെട്ടു.